12:12pm 10 November 2026
NEWS
വർക്കലയിൽ പതിനാറുകാരിയെ മദ്യം നൽകിയ ശേഷം ലൈം​ഗികപീഡനത്തിനിരയാക്കി; യുവാവിനെതിരെ പോക്‌സോ കേസ്
10/11/2026  10:31 AM IST
nila
വർക്കലയിൽ പതിനാറുകാരിയെ മദ്യം നൽകിയ ശേഷം ലൈം​ഗികപീഡനത്തിനിരയാക്കി; യുവാവിനെതിരെ പോക്‌സോ കേസ്

 

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തമിഴ്‌നാട് നാഗർകോവിൽ പാർവതീപുരം സ്വദേശി റിസ്വിനെതിരെയാണ് വർക്കല പോലീസ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്നതുമായ 16കാരിയാണ് പരാതിക്കാരി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയത്തിലായത്. തുടർന്ന് സെപ്റ്റംബർ 26ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് പെൺകുട്ടിയെ തിരുവനന്തപുരത്തെ ലുലു മാളിന് സമീപത്തുനിന്ന് കാറിൽ കയറ്റി വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ചെന്നാണ് പരാതി.

അവിടെവച്ച് നിർബന്ധിച്ച് മദ്യം നൽകിയശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. സംഭവത്തിനുപിന്നാലെ പ്രതി ഒളിവിൽ പോയതായും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img